1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

സ്വന്തം ലേഖകന്‍: ‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്. ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ക്യാപ്റ്റന്‍ പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുമ്പോള്‍ അനു സിത്താരയാണ് ജയസൂര്യയുടെ നായികയായെത്തുന്നു.

ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിത കഥയാണ് സിനിമയിലൂടെ പറയുന്നത്.

ജയസൂര്യയുടെ നായികയാവുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ടി.ല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.