1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2017

 

സ്വന്തം ലേഖകന്‍: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം, കന്നഡ നിര്‍മ്മാവ് പിടിയില്‍. പ്രമുഖ കന്നഡ നിര്‍മ്മാതാവ് വി വിരേഷിനെയാണ് ബെംഗളുരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പെണ്‍കുട്ടിയുടെ ആരോപണം.

താന്‍ പുതിയതായി നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് നിര്‍മ്മാതാവ് യുവതിയെ വിളിച്ചു വരുത്തിയത്. പീഡന ശ്രമം ആരംഭിച്ചയുടന്‍ യുവതി മൊബൈല്‍ കാമറയില്‍ വീഡിയോ പകര്‍ത്തുകയും നിര്‍മ്മാതാവിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടുകയും വീട്ടുകാരം വിവരമറിയിക്കുകമായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വിരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനു മുമ്പ് യുവതിയുടെ വീട്ടുകാര്‍ വിരേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വിരേഷിനെ റിമാന്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.