1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2017

സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തില്‍ നായികയായി എത്തുന്ന പത്മപ്രിയയുടെ മികച്ച തിരിച്ചുവരവായിരിക്കും ഷെഫ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സെയിഫ് അലി ഖാന്‍ റോഷന്‍ കല്‍റ എന്ന ഷെഫിനെയാണ് അവതരിപ്പിക്കുന്നത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന നര്‍ത്തകിയുടെ റോളിലാണ് പത്മപ്രിയ. പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.

അക്ഷയ്കുമാര്‍ നായകനായ എയര്‍ ലിഫ്റ്റിന് ശേഷം രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫ്. രുചിവൈവിധ്യങ്ങളെ എളുപ്പം ബന്ധിപ്പിക്കാവുന്നയിടം എന്നതിനാലാണ് കൊച്ചി ലൊക്കേഷനാക്കിയതെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. ട്രെയിലറിലുടനീളം സെയ്ഫിനൊപ്പം നിറഞ്ഞ് നില്‍ക്കുന്നത് ഭക്ഷണ വിഭവങ്ങള്‍ തന്നെയാണ്. ഒക്ടോബര്‍ ആറിനാണ് ഷെഫ് തീയേറ്ററുകളിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.