1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ അടിമുടി അഴിച്ചുപണിയുമായി ജിന്‍പിങ്ങിന്റെ പുതിയ മന്ത്രിസഭ; മിസൈല്‍ മാന്‍ വെയ് ഫെങ്കെ പ്രതിരോധമന്ത്രി. പ്രസിഡന്റ് ജിന്‍പിങ്ങിന്റെ ആജീവനാന്ത ഭരണ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയില്‍ പുതിയ മന്ത്രിസഭയും തിങ്കളാഴ്ച അധികാരമേറ്റു. നാല് ഉപ പ്രധാനമന്ത്രിമാരും വിവിധ വകുപ്പ് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. പ്രധാനമന്ത്രി ലി കെക്വിയാങ് നിര്‍ദേശിച്ച മന്ത്രിസഭാംഗങ്ങളുടെ പേരുകള്‍ 3000 പേരടങ്ങുന്ന പ്രതിനിധികള്‍ അംഗീകരിക്കുകയായിരുന്നു.

26 മന്ത്രാലയങ്ങളും സ്‌റ്റേറ്റ് കൗണ്‍സില്‍ കമീഷനുകളും അടങ്ങുന്നതാണ് നവീകരിച്ച പുതിയ കേന്ദ്ര കാബിനറ്റ്. നവീകരണത്തി!ന്റെ ഭാഗമായി പ്രകൃതിവിഭവങ്ങള്‍, എമര്‍ജന്‍സി മാനേജ്മന്റെ് തുടങ്ങിയ വകുപ്പുകളും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ വിദേശകാര്യ മന്ത്രി വാഗ് യീയെ സ്‌റ്റേറ്റ് കൗണ്‍സിലറായി ഉയര്‍ത്തിയപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ വേയ് ഫെങ്കെയെ പ്രതിരോധമന്ത്രിയായും നിയമിച്ചു.

ചൈനീസ് സൈന്യത്തിന്റെ മിസൈല്‍ യൂനിറ്റ് കമാന്‍ഡറായ വേയ് ഫെങ്കെ മിസൈല്‍ മാന്‍ എന്നാണ് അറിയപ്പെടുന്നു. അതേസമയം, മന്ത്രിസഭയിലെ പുതിയ മാറ്റങ്ങള്‍ സര്‍ക്കാറിനെ കൂടുതല്‍ കാര്യക്ഷമമാക്കാനും സേവനസന്നദ്ധത വര്‍ധിപ്പിക്കാനുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പുകളെ ഏകീകരിക്കാനും ബാങ്കിങ് ഇന്‍ഷുറന്‍സ് നിയന്ത്രണ വിഭാഗങ്ങളെ ഒന്നാക്കാനും നവീകരണത്തിന്റെ ഭാഗമായി ല!ക്ഷ്യമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.