1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: ലൈവ് യൂട്യൂബ് ഷോയില്‍ ദേശീയഗാനത്തെ കളിയാക്കി; ചൈനയില്‍ ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് തടവ്. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് 20കാരിയായ യങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി.

തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരേ കേസെടുത്തത്. ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതരുടെ നിലപാട്. താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്നായിരുന്നു യുവതി ആദ്യം എടുത്ത നിലപാട്. പിന്നീട് അവര്‍ ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷീ ജിന്‍പിങ് പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം പരിഷ്‌കരിച്ചത്. തത്സമയ സംപ്രേക്ഷണമുള്ള സൈറ്റും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഷാങ്ഹായ് പൊലീസ് വ്യക്തമാക്കി. കെയിലിയെ അറസ്റ്റ് ചെയ്തത് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.