1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2016

സ്വന്തം ലേഖകന്‍: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ. യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി.

റയലിലെ സഹതാരം ഗാരേത് ബെയ്ല്‍, അത്‌ലറ്റിക്കോ മാഡ്രിഡിലെ ഫ്രഞ്ച് താരം ആന്റോണിയെ ഗ്രീസ്മാന്‍ എന്നിവരെ പിന്നിലാക്കിയാണ് റോണോ അവാര്‍ഡിനര്‍ഹനായത്. യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്, ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിത വേളയിലാണ് അവാര്‍ഡ് ജേതാവിനെ അറിയിച്ചത്.

2014ലും റൊണാള്‍ഡോയെ തേടി പുരസ്‌കാരം എത്തിയിരുന്നു. ലയണല്‍ മെസ്സി രണ്ടു തവണയും , ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണയും ജേതാവായി. 2011ലാണ് ഈ അവാര്‍ഡ് അവതരിച്ചത്. മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്ക് നല്‍കിയിരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരമെന്ന പേരു മാറ്റിയതോടെയാണ് യൂറോപ്യന്‍താരത്തിനായി പുതിയ അവാര്‍ഡുണ്ടാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.