1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമായിരിക്കെ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് സംഘം വീതം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

ത്രിപുരയിലെ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അസമില്‍ ഒരു സംഘം സൈനികരെയും. 70 സൈനികരാണ് ഒരു സംഘത്തില്‍ ഉണ്ടാവുക. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച വരികയാണെന്നാണ് സൈന്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ത്രിപുരയില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്തെ ഇന്റര്‍നെറ്റ് കമ്യൂണികേഷന്‍ വിഛേദിച്ചിരുന്നു.

പ്രതിഷേധത്തെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപകത്രിയിൽ എത്തിക്കാനാവാതെ മരണപ്പെട്ടെന്ന് പൊലീസ് പറയുന്നു. അസമിലുള്‍പ്പെടെ 5000 സമാന്തര സൈനികരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ നിയോഗിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ വോട്ടെടുപ്പിനിട്ടിരിക്കെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യ സഭ വോട്ടിനിട്ട് തള്ളി. 124 പേര്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്നറിയിച്ചു കൊണ്ട് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വോട്ട് ചെയ്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.