1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2016

സ്വന്തം ലേഖകന്‍: ലക്‌നൗ അംബേദ്കര്‍ സര്‍വകലാശാലയില്‍ എത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചു, ദളിത് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. രാം കരണ്‍ നിര്‍മല്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് മോഡിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചതിന് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.

ബിരുദദാന ചടങ്ങിനായി ലക്‌നൗ സര്‍വകലാശാലയിലെത്തിയ മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാം കരണ്‍ നിര്‍മ്മല്‍, അമേന്ദ്ര കുമാര്‍, ആര്യ എന്നീ വിദ്യാര്‍ത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും വായപൊത്തിപ്പിടിച്ച് പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. തിരികെയെത്തിയപ്പോഴാണ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി നിര്‍മല്‍ അറിയുന്നത്.

പ്രതിഷേധം രേഖപ്പെടുത്തിയതിനാണ് തന്നെ പുറത്താക്കിയതെന്നും ചെയ്തത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും നിര്‍മല്‍ പറഞ്ഞു.
ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ രോഹിത്തിന്റെ മരണം ദുഖിപ്പിച്ചുവെന്നും ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മോഡി പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നത്.

‘നരേന്ദ്ര മോഡി ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ഹാളില്‍ നിന്നും അറസ്റ്റുചെയ്തു നീക്കി. രാജ്യം മുഴുവന്‍ പ്രതിഷേധിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകിയതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.