1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: ആവശ്യത്തിന് ബജറ്റ് വിഹിതം ലഭിക്കാതെ ഇന്ത്യന്‍ സൈന്യം ഞെരുക്കത്തില്‍; സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും പഴഞ്ചനായതായി റിപ്പോര്‍ട്ട്. പെട്ടെന്നൊരു യുദ്ധമുണ്ടായാല്‍ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം ആവശ്യത്തിന് പണം അനുവദിക്കാതെ ഗുരുതര പ്രശ്‌നത്തിലാണെന്നും ലോക്‌സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ന്ന് പാക്, ചൈനീസ് സര്‍ക്കാരുകള്‍ സൈന്യത്തില്‍ വന്‍തോതില്‍ ആധുനികീകരണം നടപ്പാക്കിക്കുമ്പോഴാണിത്.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പഠിച്ച് പാര്‍ലമെന്ററി സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണു സൈന്യത്തിനു നേരെയുള്ള ഗുരുതര ‘അവഗണനയുടെ’ വിവരങ്ങളുള്ളത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ഉള്‍പ്പെടെ സംസാരിച്ചാണു സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാനില്‍ നിന്നും ഭീഷണി ശക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുരാജ്യങ്ങളും ചേര്‍ന്നൊരു യുദ്ധമുന്നേറ്റം ഇന്ത്യയ്ക്കു നേരെയുണ്ടാകാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല.

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്കനുസരിച്ച് പ്രതിരോധത്തിലും പണം വിനിയോഗിക്കണമെന്ന് അടുത്തിടെ സൈനിക തലവന്‍ ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടിരുന്നു. യുഎസിനോളം വളരാന്‍ ചൈന ശ്രമിക്കുമ്പോള്‍ സൈന്യത്തിലെ ആധുനികീകരണത്തിനു പോലും പണമില്ലാതെ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്ന് സഹസൈനിക മേധാവി (വൈസ് ചീഫ്) ലഫ്. ജനറല്‍ ശരത് ചന്ദും സമിതിക്കു മുന്‍പാകെ വ്യക്തമാക്കി. സൈന്യത്തിന്റെ 68 ശതമാനം ആയുധങ്ങളും ‘പഴഞ്ചനാ’യിക്കഴിഞ്ഞു. ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കില്‍ ഈ 68% ആയുധങ്ങളുടെ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.