1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2016

സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ 150 കോടി വര്‍ഷം മുമ്പുള്ള ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ജയ്‌സാല്‍മറിലാണ് 150 കോടി വര്‍ഷം പഴക്കമുളള ദിനോസറിന്റെ കാലടയാളം ജയ്‌നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വകുപ്പിലെ ഒരു സംഘം കണ്ടെത്തിയത്. യുബ്രോണ്‍ഡെസ് ഗ്ലെറോസെന്‍സിസി തെറോപോഡ് വര്‍ഗത്തില്‍ പെടുന്ന ദിനോസറിന്റേതാണ് കല്ലില്‍ പതിഞ്ഞ നിലയിലുള്ള കാല്‍പ്പാടുകള്‍.

ഡോ.വിരേന്ദ്ര സിങ്, ഡോ.സുരേഷ് ചന്ദ്ര മധുര്‍, ഡോ.ശങ്കര്‍ലാല്‍ നാമ എന്നിവരടങ്ങിയ സംഘമാണ് ദിനോസറിന്റെ കാലടയാളം കണ്ടെത്തിയത്. 30 സെന്റിമീറ്ററാണ് കല്ലില്‍ പതിഞ്ഞ കാലടയാളത്തിന്റെ നീളം. ഫ്രാന്‍സ്, പോളണ്ട്, സ്‌പെയിന്‍, ആസ്‌ത്രേലിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇതിന് മുന്‍പ് യൂബ്രോണ്ടിസ് തെറോപോഡ് വര്‍ഗത്തില്‍പ്പെട്ട ദിനോസറിന്റെ കാല്‍പ്പാദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് യുബ്രോണ്‍ഡെസ് ഗ്ലെറോസെന്‍സിസി തെറോപോഡ് വര്‍ഗത്തില്‍പ്പെടുന്ന ദിനോസറിന്റെ കാലടയാളം കണ്ടെത്തുന്നത്.

ഒന്നു മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരം ഉളള ഈ വര്‍ഗത്തില്‍പ്പെട്ട ദിനോസറുകള്‍ സമുദ്രതീരത്താണ് കൂടുതലായി കാണപ്പെടാറുണ്ടായിരുന്നത്. മാസാംഹാരികളായിരുന്ന ഈ ദിനോസറുകള്‍ക്ക് ബലമുളള കാല്‍പ്പാദങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോ.വിരേന്ദ്ര സിങ് പരിഹാര്‍ പറഞ്ഞു. ഇപ്പോള്‍ ലഭിച്ച കാല്‍പ്പാടുകള്‍ ദിനോസറിന്റെ വംശനാശ ഭീഷണിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സഹായകമാകുമെന്നും ഗവേഷകസംഘം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.