1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2016

സാബു ചുണ്ടക്കാട്ടില്‍: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് (ഡിസംമ്പര്‍ 3 ശനിയാഴ്ച) മാഞ്ചസ്റ്ററില്‍ നടക്കും.

സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ് കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷകള്‍ നയിക്കും.

പതിമൂന്ന് വയസ്സുമുതലുള്ള ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്:

SS PETER &PAUL

PARK ROAD

PENDLETON

M6 8 JR

കൂടൂതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ടോണി. 07800639296

ജിതിന്‍ സാജു . 07711262496.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.