1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

ഡ്രൈവിങ് ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ്ങ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നതായി വാര്‍ത്ത. ഡിവിഎല്‍എ യുടെ ഔദ്യോഗിക മെയില്‍ ആണെന്നും വാഹന ഉടമകള്‍ തങ്ങളുടെ ലൈസന്‍സിന്റേയും വാഹന ടാക്‌സിന്റേയും വിവരങ്ങള്‍ സ്ഥിരീകരിക്കണം എന്നുമാണ് ഇമെയില്‍ ഉള്ളടക്കം.

ഇത്തരം ഇമെയിലുകളെ കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഡിവിഎല്‍എ വാഹന ഉടമകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തുകയാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം മെയിലുകള്‍ ഇന്‍ബോക്‌സില്‍ എത്തുകയാണെങ്കില്‍ അവക്ക് മറുപടി നല്‍കരുതെന്ന് അറിയിപ്പില്‍ പറയുന്നു. വാഹന ഉടമകള്‍ അവ അവഗണിക്കുകയും ഡിവിഎല്‍എ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഡിവിഎല്‍എ വാഹന ഉടമകളുമായുള്ള നടപടി ക്രമങ്ങള്‍ക്ക് ഇടനിലക്കാരെ നിയമിച്ചിട്ടില്ല. അതിനാല്‍ ഡിവിഎല്‍എ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് ആരു സമീപിച്ചാലും സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും വിവരം ഉടന്‍ തന്നെ ഡിവിഎല്‍എ യെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് കാബിനറ്റ് ഓഫീസിന്റെ ഗവണ്മെന്റ് ഡിജിറ്റല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.