1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2018

സ്വന്തം ലേഖകന്‍: ഈജിപ്ത് അഴികള്‍ക്കുള്ളിലാക്കിയ ഫോട്ടോ ജേണലിസ്റ്റിന് യുനെസ്‌കോയുടെ ലോക പ്രസ് ഫ്രീഡം പ്രൈസ്. ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന മഹ്മൂദ് അബു സെയ്ദിനാണ് യുനെസ്‌കോ പുരസ്‌കാരം ലഭിച്ചത്. ഈജിപ്ത് സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും തമ്മില്‍ 2013ല്‍ നടന്ന ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടയിലാണു ഷൗകന്‍ എന്നറിയപ്പെടുന്ന മഹ്മൂദ് അറസ്റ്റിലായത്.

പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ചു ജയിലിലാക്കപ്പെട്ട 700 പേരില്‍ ഷൗകനും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിനു വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കൂടാതെ ഷൗകന്‍ ഭീകരപ്രവര്‍ത്തകനാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഈജിത്പ് ഭരണകൂടം.

ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഒരാള്‍ക്കു യുനെസ്‌കോ അവാര്‍ഡ് പ്രഖ്യാപിച്ചതിനെ ഈജിപ്ത് ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. പുരസ്‌കാര പ്രഖ്യാപനം ഷൗകന്റെ മോചിപ്പിക്കാന്‍ ഈജിപ്ത് സര്‍ക്കാരിനു മേലുള്ള സമ്മര്‍ദ്ദം കൂട്ടുമെന്ന് കരുതപ്പെടുന്നു. മേയ് രണ്ടിനാണു പുരസ്‌കാരം നല്‍കുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.