1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2016

സ്വന്തം ലേഖകന്‍: റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് അയവില്ല, യൂറോപ്യന്‍ യൂണിയന്‍. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയന്‍മാര്‍ക്ക് നേരെയും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്താനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ മോശം സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാവാതിരിക്കാനുള്ള ഏക പോംവഴി ഉപരോധം തുടരുകയാണെന്നതാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

അതേസമയം സിറിയയില്‍ സിവിലിയന്‍മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ റഷ്യക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. യുക്രൈനിലെ ക്രീമിയയില്‍ അധികാരം സ്ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ പാരീസ് സന്ദര്‍ശനം റദ്ദാക്കി. സിറിയയില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു വേണ്ടി മാത്രമാണ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് സന്ദര്‍ശനം റദ്ദാക്കിയത്. അടുത്തയാഴ്ചയാണ് സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.