1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ മാസം നടന്ന വന്‍ നുഴഞ്ഞുകയറ്റത്തില്‍ 3 കോടി അക്കൗണ്ടുകള്‍ ബാധിക്കപ്പെട്ടെന്നു ഫെയ്‌സ് ബുക് അധികൃതര്‍. ആദ്യം 5 കോടിയെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്.

ബാധിക്കപ്പെട്ട 3 കോടിയില്‍ 2.9 കോടി പേരുടെയും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്നും അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്കിന്റെ മറ്റു സേവനങ്ങളായ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്‌സപ് തുടങ്ങിയവയെ ചോര്‍ച്ച ബാധിച്ചിട്ടില്ല. ബാധിക്കപ്പെട്ടവര്‍ക്ക് കാര്യം വിശദീകരിച്ചു ഫെയ്‌സ്ബുക് സന്ദേശം അയച്ചിട്ടുണ്ട്.

സാങ്കേതികപ്പിഴവുകള്‍ മുതലെടുത്ത് നാലുലക്ഷം പേരുടെ അക്കൗണ്ടുകളിലാണ് ഹാക്കര്‍മാര്‍ കയറി വിലസിയത്. തുടര്‍ന്ന് ഇവരുടെ ‘ഫ്രണ്ട്‌സ്‌ലിസ്റ്റിലുള്ള’ അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി. ഫെയ്‌സ്ബുക് വൈസ് പ്രസിഡന്റ് ഗൈ റോസന്റെ അഭിപ്രായപ്രകാരം 3 തരം വിവരച്ചോര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്.

ടൈംലൈനില്‍ പങ്കുവച്ച വിവരങ്ങള്‍, ഫ്രണ്ട്‌സ് ലിസ്റ്റ്, അംഗത്വമുള്ള ഗ്രൂപ്പുകള്‍ തുടങ്ങിയവയാണ് ആദ്യത്തേത്. വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ തുടങ്ങിയവയാണ് രണ്ടാമത്തേത്. 1.5 കോടി പേരുടെ അക്കൗണ്ടുകളില്‍ നിന്ന് ചോര്‍ന്നു. ജനനത്തീയതി, റിലേഷന്‍ഷിപ് സ്റ്റേറ്റസ് തുടങ്ങിയവയാണ് മൂന്നാമതായി ചോര്‍ന്നത്. 1.4 കോടി അക്കൗണ്ടുകള്‍ ഈ ചോര്‍ച്ചയ്ക്ക് ഇരയായി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.