1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2015

സ്വന്തം ലേഖകന്‍: രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ വിലസുന്നു, ലിസ്റ്റ് യുജിസി പുറത്തുവിട്ടു. 21 യൂണിവേഴ്‌സിറ്റികളാണ് യുജിസി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് കേരളത്തിലെ വ്യാജന്‍.

ബാക്കിയുള്ളതില്‍ എട്ടെണ്ണം ഉത്തര്‍ പ്രദേശിലും ആറെണ്ണം ഡല്‍ഹിയിലുമാണ്. മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ വ്യാജ സര്‍വകലാശാലകള്‍ വീതമുണ്ട്.

1956 ലെ യുജിസി ആക്ട് അനുസരിച്ച് പ്രകാരം സെന്‍ട്രല്‍/സ്റ്റേറ്റ്/ പ്രൊവിന്‍ഷ്യല്‍ ആക്ട് പ്രകാരം സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് യൂണിവേഴ്‌സിറ്റി എന്ന് ഉപയോഗിക്കാനാകൂ. ഇതല്ലാത്ത സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി എന്ന് പേരിനൊപ്പം ഉപയോഗിക്കുന്നത് യുജിസി ആക്ടിന്റെ 23 മത്തെ വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്.

വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേരുകള്‍ താഴെ കൊടുക്കുന്നു:

1 മൈഥിലി യൂണിവേഴ്‌സിറ്റി, ദര്‍ഭംഗ, ബീഹാര്‍
2 വരണ്‍സേയ സാന്‍സ്‌ക്രിറ്റ് വിശ്വവിദ്യാലയ, ഡല്‍ഹി
3 കൊമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഡല്‍ഹി
4 യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
5 വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി
6 എഡിആര്‍ സെന്‍ട്രല്‍ ജുഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി
7 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഡല്‍ഹി
8 ബഡാഗനവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ എജ്യുക്കേഷണല്‍ സൊസൈറ്റി, ബെല്‍ഗാം, കര്‍ണാടക
9 സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കേരള
10 കേശര്‍വാണി വിദ്യാപീഠ്, ജബല്‍പൂര്‍, മധ്യപ്രദേശ്
11 രാജാ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍, മഹാരാഷ്ട്ര
12 ഡിഡിബി സാന്‌സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി, പുത്തൂര്‍, തമിഴ്‌നാട്
13 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത
14 മഹിളാ ഗ്രാം വിദ്യാപീഠ് അലഹാബാദ്, ഉത്തര്‍ പ്രദേശ്
15 ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹാബാദ്, ഉത്തര്‍ പ്രദേശ്
16 നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപതി, കാണ്‍പൂര്‍, ഉത്തര്‍ പ്രദേശ്
17 നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, അലിഗഢ്, ഉത്തര്‍ പ്രദേശ്
18 ഉത്തര്‍ പ്രദേശ് വിശ്വ വിദ്യാലയ, ഉത്തര്‍ പ്രദേശ്
19 മഹാറാണാ പ്രതാപ് ശിക്ഷാ നികേതന്‍ വിദ്യാലയ, പ്രതാപ്ഗഢ്, ഉത്തര്‍ പ്രദേശ്
20 ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്, നോയിഡ, ഉത്തര്‍ പ്രദേശ്

21 ഗുരുകുല്‍ വിശ്വവിദ്യാലയ, മഥുര, ഉത്തര്‍ പ്രദേശ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.