1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2018

സ്വന്തം ലേഖകന്‍: തേനി കാട്ടുതീ, മരിച്ചവരുടെ എണ്ണം 11 ആയി; അനുമതിയില്ലാത്ത ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി കേരളം. കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. അരുള്‍ ശെല്‍വം, ദിവ്യ എന്നിവരാണു തിങ്കളാഴ്ച വൈകിട്ടു മരിച്ചത്. ഈറോഡ!് തമിഴ്‌നാട് സ്വദേശികളായ തമിഴ്‌ശെല്‍വന്‍, ദിവ്യ, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍ എന്നിവരാണു മരിച്ച മറ്റുള്ളവര്‍. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

39 പേരുടെ സംഘമാണു ഞായറാഴ്ച രാത്രി കാട്ടുതീയില്‍ പെട്ടത്. രക്ഷപ്പെടുത്തിയ 28 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 17 പേരുടെ നില ഗുരുതരമാണ്. അതില്‍ത്തന്നെ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പൊള്ളലേറ്റ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മീന ജോര്‍ജ് അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈയില്‍ താമസിക്കുന്ന മീന അവിടെ ഐടി ഉദ്യോഗസ്ഥയാണ്.

മരിച്ചവരുടെ ബന്ധുക്കള്‍ക്കു നാലു ലക്ഷം രൂപ വീതം കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ട്രക്കിങ് സംഘം വനത്തിലേക്ക് അനുമതിയില്ലാതെയാണു പ്രവേശിച്ചതെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. കനത്ത വേനലില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ സാധാരണ വനങ്ങളിലേക്ക് ട്രക്കിങ് അനുവദിക്കാറില്ല. കാട്ടുതീ പടരാനുള്ള സാധ്യത ഏറുന്നതാണു കാരണം.ഇനി വനംവകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരിടത്തും ട്രക്കിങ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.