1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2019

സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ സെനറ്ററെ ചീമുട്ട എറിഞ്ഞ് 17കാരന്‍; യുവാവിന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം; വീഡിയോ കാണാം. ന്യൂസിലാന്‍ഡിലെ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സെനറ്ററായ ഫ്രേസര്‍ ആനിംഗ് വംശീയ പരാമര്‍ശം നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെ മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട എറിഞ്ഞത്. തുടര്‍ന്ന് ആനിംഗ് 17 കാരനെ മുഖത്ത് പലതവണ അടിക്കുന്നതും പിന്നീട് സുരക്ഷാ ജീവനക്കാര്‍ ഈ കൗമാരക്കാരനെ കയ്യേറ്റം ചെയ്യുന്നതും വൈറലായ വീഡിയോയില്‍ കാണാം.

രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റക്കാര്‍ വരുന്നതിന്റെ ഫലമാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ 49 പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് ആനിങ് പ്രതികരിച്ചത്. മെല്‍ബണിലെ വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം. വെടിവെയ്പ് നടത്തിയ അക്രമി ബ്രെണ്ടന്‍ ടെറന്റിനെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചു. ഹിജാബ് ധരിച്ചാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.