1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2018

സ്വന്തം ലേഖകന്‍: ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം. തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ ഐ.ജി മെറ്റല്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ് ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ചത്. 40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ആഹ്ലാദഭരിതരാക്കുന്നതാണ് തീരുമാനം.

ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് മേഖലയില്‍ തൊഴില്‍ചെയ്യുന്ന ഒമ്പതു ലക്ഷം ആളുകള്‍ക്ക് രണ്ടു വര്‍ഷത്തേക്കാകും പ്രാഥമികമായി ഇതിന്റെ പ്രയോജനം ലഭിക്കുക. വൈകാതെ മറ്റു വ്യവസായ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഐ.ജി മെറ്റല്‍ എന്ന മുന്‍നിര തൊഴിലാളി സംഘടന മൂന്നു ദിവസമായി നടത്തിയ 24 മണിക്കൂര്‍ സമരത്തിന്റെയും തൊഴിലാളി പണിമുടക്കിന്റെയും പശ്ചാത്തലത്തിലാണ് വിധി. തൊഴിലാളി സൗഹൃദ സമ്പദ്ഘടനയിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ അടുക്കുന്നുവെന്നുള്ള സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലും സംഘടനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.