1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2020

സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും ജോര്‍ജ് ഫ്‌ളോയിഡിന്റെ സൂഹൃത്തുമായ സ്റ്റീഫന്‍ ജാക്‌സണിന്റെ തോളില്‍ ഇരുന്ന് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകള്‍ ഗിയാന്ന ഡാഡി ചേയ്ഞ്ചിഡ് ദ വേള്‍ഡ്” എന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുക്കുന്നത്.

“അതെ ശരിയാണ് ഗിഗിയുടെ അച്ഛന്‍ ഈ ലോകത്തെ മാറ്റി , മാറ്റത്തിന്റെ പേരാണ് ജോര്‍ജ് ഫ്‌ളോയിഡ്. #justiceforgeorgefloyd #ivehadenough Love to all who have love for all,” എന്ന കുറിപ്പോടെയാണ് ജാക്‌സണ്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന് പിന്തുണയായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും ജനകീയ പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, എന്തുവിലകൊടുത്തും പ്രതിഷേധം അടിച്ചമര്‍ത്തണമെന്നാണ് ട്രംപിന്റെ നിലപാട്. നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.