1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെന്‍ഡസ് കരസ്ഥമാക്കി. ജോക്കറിലൂടെ യോക്വിൻ ഫീനിക്സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാം തവണയാണ് ഫീനിക്സിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് ലഭിക്കുന്നത്.

ഡ്രാമാ വിഭാഗത്തില്‍ 1917 ആണ് മികച്ച ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡാ’ണ് മികച്ച ചിത്രം. റോക്കറ്റ് മാനിലൂടെ ടാരണ്‍ എഗെര്‍ട്ടണാണ് നടന്‍. ദ ഫെയര്‍വെലിലൂടെ ഓക്വാഫിന നടിയുമായി. ഡ്രാമാ വിഭാഗത്തില്‍ ബ്രാഡ്പിറ്റാണ് മികച്ച സഹ നടന്‍. രണ്ടു ദശകത്തിനിടെ ഇതാദ്യമായാണ് ബ്രാഡ് പിറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. മികച്ച സഹനടി ലോറ ഡെര്‍ണ്‍ ആണ്.

വിദേശഭാഷാ ഇനത്തില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് പുരസ്കാരം നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൌണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ നടിയായി. ബ്രയാന്‍ കോക്സാണ് നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ച നടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്കാരം സക്സഷനാണ്. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്ലിബാഗും പുരസ്കാരം നേടി.

മികച്ച തിരക്കഥക്കുള്ള പുരസ്കാരം വണ്‍സ് അപ്പോണ്‍ എ ടൈമിലൂടെ ക്വിന്റിന്‍ ടരാന്റിനോ നേടി. പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം റോക്കറ്റ് മാനിനാണ്. മിസിങ് ലിങ്കാണ് ആനിമേഷന്‍ ചിത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല