1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2015

സ്വന്തം ലേഖകന്‍: കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്നത് ജിഹാദാണെന്ന വിവാദ പ്രസ്താവനയുമായി പാക് ഭീകര സംഘടനാ നേതാവ്. ജമാത് ഉദ് ദവ സംഘടനയുടെ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹഫിസ് സയിദാണ് കശ്മീര്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹഫിസ് പറയുന്ന. അത് നല്‍കാതിരിക്കാന്‍ ഇന്ത്യ വെടിയുണ്ടകളെ കൂട്ടുപിടിച്ചാല്‍ ജിഹാദ് അല്ലാതെ മറ്റു പോംവഴി ഇല്ലെന്നും ഹഫിസ് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ ടിവി ചാനലായ ചാനല്‍ 24നു നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹഫിസ്.

കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന പാകിസ്ഥാന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് സയിദിന്റെ വെളിപ്പെടുത്തല്‍.
ലക്ഷക്കണക്കിന് കശ്മീരികള്‍ സൈന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നുണ്ട്. എന്നാല്‍ പട്ടാളക്കാരുടെ സഹായത്തോടെ ഇന്ത്യ കാശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നു. ഇതിനെതിരെ പാക് സൈന്യത്തിന്റെ സഹായത്തോടെ തങ്ങള്‍ പ്രത്യാക്രമണം നടത്തുമെന്ന് ഹഫിസ് തുറന്നടിക്കുന്നു.

വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക വീശിയതിനെയും ഹഫിസ് ന്യായീകരിക്കുന്നു. കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് പാകിസ്ഥാന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള കാശ്മീരിലാണ് വിഘടനവാദി നേതാവ് മസാരത്ത് ആലത്തിന്റെ റാലിയില്‍ പാക് പതാക വീശിയത്. അതില്‍ യാതൊരു തെറ്റുമില്ല. കാരണം, കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, തര്‍ക്ക പ്രദേശമാണെന്നും ഹഫീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.