1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2019

സ്വന്തം ലേഖകന്‍: ജനാധിപത്യ പ്രക്ഷോഭത്തിനു മുന്നില്‍ ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണാധിപ കാരി ലാം മുട്ടുമടക്കി. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാര്‍ ഉണ്ടാക്കുന്നതിനുള്ള വിവാദ ബില്‍ തത്കാലത്തേക്ക് ഉപേക്ഷിക്കുന്നതായി അവര്‍ വ്യക്തമാക്കി. എന്നാല്‍, കരാര്‍ ഉണ്ടാക്കാനുള്ള നീക്കം പൂര്‍ണമായി ഉപേക്ഷിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നു പ്രക്ഷോഭകര്‍ പ്രതികരിച്ചു. മുന്‍ നിശ്ചയപ്രകാരം ഇന്നു റാലികള്‍ നടത്തും.

ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു ഹോങ്കോംഗ്. പക്ഷേ, ഹോങ്കോംഗിനു സ്വന്തമായ ഭരണസംവിധാനവും നിയമവ്യവസ്ഥയു മുണ്ട്. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാര്‍ ഉണ്ടാക്കുന്നത് ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നതിനു തുല്യമാണെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കുറ്റവാളികള്‍ ഹോങ്കോംഗിനെ സങ്കേതമാക്കുന്നതു തടയാന്‍ കരാര്‍ വേണമെന്ന് ചൈനാ അനുകൂല സര്‍ക്കാര്‍ വാദിച്ചു.

ഒരാഴ്ചയായി പ്രതിഷേധം അലയടിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച പത്തുലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. ബുധനാഴ്ച പ്രക്ഷോഭകര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. തെരുവുകളില്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനെത്തുടര്‍ന്ന് കുറ്റവാളി കൈമാറ്റക്കരാര്‍ സംബന്ധിച്ച ബില്‍ ചര്‍ച്ച ചെയ്യുന്നത് അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.

ബില്‍ ഉപേക്ഷിക്കാനുള്ള ഹോങ്കോംഗ് സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായി ചൈന ഇന്നലെ പ്രതികരിച്ചു. സമരം ലഹളയാണെന്നും അതിനെ നേരിടാന്‍ ഹോങ്കോംഗ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണയുണ്ടെന്നുമാണ് ചൈന കഴിഞ്ഞദിവസം പ്രതികരിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.