1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു. ഭക്ഷണ വസ്തുക്കളുടെ സൂപ്പര്‍ മാര്‍ക്കറ്റായ ഐസ്‌ലാന്‍ഡ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി 45 വര്‍ഷത്തിനു ശേഷമാണ് തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നതിന് എതിരെ ഐസ്‌ലാന്‍ഡ് സര്‍ക്കാര്‍ കേസ് കൊടുക്കാന്‍ മുന്നോട്ടുവന്നതെന്നാണ് കൗതുകകരം. പേര് കമ്പനി ഉപയോഗിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നാണ് ഐസ്‌ലാന്‍ഡിന്റെ വാദം.

എന്നാല്‍ 1970 മുതല്‍ തങ്ങള്‍ ഈ പേരില്‍ യുകെയില്‍ കച്ചവടം നടത്തി വരുന്നുണ്ടെന്നും ഇന്ന് യുകെയിലെ ഏറ്റവും അംഗീകൃതമായ ബ്രാന്‍ഡാണ് തങ്ങളെന്നും കമ്പനി വക്താവ് പ്രതികരിച്ചു. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഐസ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലും തങ്ങള്‍ക്ക് സാന്നിധ്യമുള്ളതായും വക്താവ് ചൂണ്ടിക്കാട്ടി. തങ്ങള്‍ ഈ പേര് ഉപയോഗിക്കുന്നത് കാരണം ഐസ്‌ലാന്‍ഡ് എന്ന രാജ്യത്തിന് എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമതകളോ ഇതുവരെ ഉണ്ടായതായി അറിവില്ലെന്നും കമ്പനി പറയുന്നു. ഈ രാജ്യവും കമ്പനിയും തമ്മില്‍ വളരെക്കാലത്തെ നല്ല ബന്ധമാണുള്ളത്.

2009 വരെ ഐസ്‌ലാന്‍ഡിലെ ചില്ലറ വില്‍പ്പന ഭീമന്‍ ബൗഗുറിന് ഐസ്‌ലാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാല്‍ 2009 ല്‍ ബൗഗുര്‍ തകര്‍ന്നപ്പോള്‍ ഈ ഓഹരികള്‍ ഐസ്‌ലാന്‍ഡ് ബാങ്കുകളായ ലാന്‍ഡ്‌സ്ബാങ്കിയുടെയും ഗിറ്റ്‌നിറിന്റെയും കൈകളിലെതതി. യുകെയില്‍ ഐസ്‌ലാന്‍ഡിന് 800 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.