1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും വീണ്ടും ഭായി ഭായിയായ നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനം ഇന്ന് അവസാനിക്കും. 24 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി ധാരണയില്‍ എത്തിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ ഇന്നലെ ഒപ്പുവച്ച 24 ധാരണാ പത്രങ്ങളില്‍ കോണ്‍സുലേറ്റുകള്‍ തുടങ്ങുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ചൈനയില്‍ ഇന്ത്യയുടെ കോണ്‍സുലേറ്റ് തുറക്കും.

ചൈനനയുടെ വ്യവസായിക നഗരമായ ഗ്വാങ്‌ഷോയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും സഹകരണം, അഹമ്മദാബാദില്‍ മഹാത്മാഗാന്ധി സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ്, വ്യാപാര മേഖലകളില്‍ സഹകരണം, വിദ്യാഭ്യാസ വിനിമയ പരിപാടികളുടെ വിപുലീകരണം എന്നിവയാണ് മറ്റു കരാറുകള്‍.

ത്രിദിന സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് ചൈനയിലെ വന്‍കിട കമ്പനികളുടെ സിഇഒമാരുമായി ഷാങ്ഹായിയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രമുഖ ചൈനീസ് കമ്പനികളുടെ 20 സിഇഒമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. 1000 കോടി ഡോളറിന്റെ വ്യാപാര കരാറുകള്‍ ഇന്ന് ഒപ്പുവെക്കുവെച്ചേക്കുമെന്നാണ് പ്രതീക്ഷ.

ഷാങ്ഹായിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതോടെ മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടം അവസാനിക്കും. ദക്ഷിണ കൊറിയയിലേക്കാണ് ചൈനയില്‍ നിന്ന് മോദിയുടെ അടുത്ത യാത്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.