1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിയെ വഴിതെറ്റിച്ചത് ഇന്ത്യയുടെ തിരക്കഥ, വിമര്‍ശനവുമായി പാകിസ്താന്‍. ഉച്ചകോടിയില്‍ ഭീകരതക്കും പാകിസ്താനുമെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പാകിസ്താന്‍. ബ്രിക്‌സ് ഉച്ചകോടിയെ ഇന്ത്യ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജമ്മു കശ്മീരിലെ ക്രൂരതകള്‍ മറച്ചുപിടിക്കാനുള്ള സാഹസം നടത്തുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു.

സ്വയം നിര്‍ണയാധികാരത്തിനുള്ള അവകാശത്തിനായി പോരാടുന്ന കശ്മീരിലെ ജനതയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് വ്യക്തമാക്കി.

ഭീകരതയെ അപലപിച്ച ബ്രിക്‌സ്, ബിംസ്‌റ്റെക് തീരുമാനങ്ങളെ പാകിസ്താന്‍ സ്വാഗതം ചെയ്യുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിവേചനം കൂടാതെയുള്ള പൂര്‍ണ്ണ സമര്‍പ്പണം പാകിസ്താന്‍ വാഗ്ദാനം ചെയ്യുന്നു. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യയുടെ പിന്തുണയോടുള്ള ഭീകരപ്രവര്‍ത്തനത്തെയും എതിര്‍ക്കുന്നുവെന്നും അസീസ് ചൂണ്ടിക്കാട്ടി.

ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പാകിസ്താനില്‍ നിന്നുള്ള ഭീകരതയെ പ്രധാനമന്ത്രി നരേന്ദ്രമോഡി ശക്തമായ രീതിയില്‍ ഉന്നയിച്ചിരുന്നു. ഭീകരതയ്‌ക്കെതിരെ ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് ഒരേ ഭാഷയില്‍ പ്രതികരിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.