1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ തിരിച്ചുവരവി​​​ന്റെ പാതയിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത്​ സാമ്പത്തിക വീണ്ടെടുക്കലി​​​ന്റെ പച്ചപ്പ്​ കണ്ടുതുടങ്ങി. ഇന്ത്യയിലേക്ക്​ കൂടുതൽ നിക്ഷേപം സ്വാഗതം ചെയ്​ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്​വ്യവസ്​ഥകളിൽ ഒന്നാണ്​ ഇന്ത്യയെന്നും ഓർമിപ്പിച്ചു. ആഗോള നിക്ഷേപകർക്ക്​ ഇന്ത്യ ചുവന്ന പരവതാനി വിരിച്ചതായും അദ്ദേഹം പറഞ്ഞു.

ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ചരിത്രമാണ്​ ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ​​ഗ്ലോബൽ വീക്ക്​ 2020യിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഇന്ത്യൻ സാങ്കേതിക മേഖലയെയും വിദഗ്​ധരെയും ആർക്കാണ്​ മറക്കാൻ സാധിക്കുക​. ആഗോളതലത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പ്രതിഭകളുടെ ശക്തികേന്ദ്രമാണ്​ ഇന്ത്യ. എല്ലാ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെയും അതിജീവിച്ച ചരി​ത്രമാണ്​ രാജ്യത്തിനുള്ളത്​​. ഒരു വശത്ത്​ ഇന്ത്യ ആഗോള മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു. അതോടൊപ്പം സമ്പദ്​വ്യവസ്​ഥയുടെ ആരോഗ്യത്തിലും തുല്യ പ്രധാന്യം നൽകുന്നു,” മോദി കൂട്ടിച്ചേർത്തു.

രാജ്യത്തിന്​ മാത്രമല്ല, ലോകത്തിനുതന്നെ ഇന്ത്യയുടെ മരുന്ന്​ നിർമാണ മേഖല ഒരു സമ്പാദ്യമായി മാറി. വികസ്വര രാജ്യങ്ങളിൽ ഉൾപ്പെടെ മരുന്നുകളുടെ വില കുറക്കുന്നതിൽ പ്രധാന വഹിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.