1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: ഇന്ത്യാക്കാരനെ ന്യൂയോര്‍ക്ക് സബ്വേയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ അമേരിക്കക്കാരിക്ക് കോടതി 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2012 ഡിസംബര്‍ 27 നായിരുന്നു സംഭവം. ഹിന്ദുക്കളോടും മുസ്ലീങ്ങളോടും കടുത്ത വംശീയ വെറുപ്പ് പുലര്‍ത്തിയിരുന്ന എറിക മെനെന്‍ഡിസിനാണ് കോടതി ശിക്ഷ വിധിച്ചത്.

നാല്‍പ്പത്താറുകാരനായിരുന്നു സുനന്ദോ സെന്‍ എന്ന ഇന്ത്യാക്കാരനെയാണ് എറിക സബ്‌വേയിലേക്ക് തള്ളിയിട്ടത്. ട്രെയിനിന് അടിയില്‍പെട്ട സെന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. എറികയുടെ പ്രവൃത്തിയില്‍ കോടതി നടുക്കം രേഖപ്പെടുത്തി.

എന്തിനാണ് അങ്ങനെ ചെയ്തതെന്ന എന്ന ചോദ്യത്തിന് തനിക്ക് ആ സംഭവത്തെ കുറിച്ച് ഓര്‍മയില്ലെന്നായിരുന്നു ഒരു ഭാവഭേദവും കൂടാതെയുള്ള മെനെന്‍ഡിസിന്റെ മറുപടി. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും വെറുക്കുന്നു എന്നാണ് അന്ന് മെനെന്‍ഡിസ് വിളിച്ചു പറഞ്ഞതെന്ന് ജഡ്ജി ഓര്‍മിപ്പിച്ചു.

കൊളംബിയ സര്‍വകലാശാലയ്ക്ക് സമീപം പ്രിന്റിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു സുനന്ദോ സെന്‍. അവിവാഹിതനായിരുന്ന സെന്നിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.