1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്നും ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് അമേരിക്കന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. ഇന്ത്യ പാക് തര്‍ക്കത്തിനിടയാക്കുന്ന സംഭവങ്ങള്‍ നിര്‍ണായകമാണെന്ന് മനസ്സിലാക്കുന്നുവെന്നും യു.സ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ആഗോളതലത്തില്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ യു.എസ് നിര്‍ണായകപങ്കുവഹിക്കും. മറ്റ് രാജ്യങ്ങളും അവരവരുടെ പങ്ക് നിര്‍വഹിക്കുമെന്നാണ് യു.എസിന്റെ വിശ്വാസം.

ഐക്യരാഷ്ട്രസഭയുടെ അടുത്ത സെഷനില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി യു.എസ് ചര്‍ച്ചനടത്തുമൊ എന്ന കാര്യത്തില്‍ ജോണ്‍ കിര്‍ബി വ്യക്തമായ മറുപടി പറഞ്ഞില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.