1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2018

സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡില്‍ ഇന്ത്യയില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാടറിയിച്ചത്.

അയല്‍ രാജ്യങ്ങളും എസ്.സി.ഒ രാജ്യങ്ങളുമായും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും മാനിച്ചുകൊണ്ടാകണം ഇതെന്നും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍പ്പെട്ട ചൈന പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം.

അതേസമയം ഇന്ത്യ ഒഴികെ എസ്.സി.ഒയിലെ മറ്റ് ഏഴ് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ പദ്ധതിയില്‍ ചേരില്ലെന്ന് ഇന്ത്യ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അഫ്ഗാനിസ്ഥാനില്‍ സംയുക്തമായി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ കൈകോര്‍ക്കാനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.