1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന് വിദേശത്തു നിന്ന് പീരങ്കികള്‍, ബോഫോഴ്‌സ് ആയുധ ഇടപാടിനു ശേഷം വാങ്ങുന്ന ആദ്യ പീരങ്കികള്‍ ഉടനെത്തും. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ ഓര്‍ഡര്‍ ചെയ്ത 145 എം 777 പീരങ്കികളില്‍ രണ്ടെണ്ണം സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ അവസാനം ഇന്ത്യ അമേരിക്കയുമായി ഒപ്പുവച്ച പുതിയ പീരങ്കികള്‍ക്കായുള്ള കരാര്‍ പ്രകാരമാണ് കൈമാറ്റം.

കരാറിന് നവംബര്‍ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരാവും നല്‍കിയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള പീരങ്കികള്‍ സേനയുടെ ഭാഗമാവുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍.

ബിഎഇ സിസ്റ്റംസ് നിര്‍മ്മിച്ചിരിക്കുന്ന ഈ 155എംഎം/39 കാലിബര്‍ തോക്കുകള്‍ക്ക് പരമാവധി ദൂരപരിധി 30 കിലോമീറ്ററാണ്. 145 തോക്കുകളില്‍ ബിഎഇ 25 എണ്ണം നല്‍കും. അവശേഷിക്കുന്ന 120 എണ്ണം മഹീന്ദ്ര വഴിയാണ് ഇന്ത്യയില്‍ എത്തിക്കുക. 737 മില്യണ്‍ ഡോളറിന്റെതാണ് കരാര്‍. ഇതില്‍ 200 മില്യണ്‍ ഡോളറിന്റെ ഉടമ്പടിയുമുണ്ട്.

1986 മാര്‍ച്ചില്‍ സ്വീഡനുമായി നടന്ന ബൊഫോഴ്‌സ് തോക്ക് ഇടപാട് ഇന്ത്യയില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. 1437 കോടിയുടെ കരാറില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റലിയിലെ ആയുധ വ്യാപാരത്തിന്റെ ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വട്ട്‌റോച്ചി വഴി സ്വിസ് കമ്പനിയായ ബൊഫോഴ്‌സ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് 1989ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.