1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2018

സ്വന്തം ലേഖകന്‍: നടക്കാതെ പോയ ഇന്ത്യ, യുഎസ് ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറിലെന്ന് നിര്‍മ്മല സീതാരാമന്‍; കശ്മീരിനെ സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി തള്ളി. ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണ്ണായകമായ ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചര്‍ച്ച മാറ്റിവെക്കുന്നതായായിരുന്നു യുഎസിന്റെ വിശദീകരണം. ഈ ചര്‍ച്ചയാണ് സെപ്റ്റംബറില്‍ നടത്താന്‍ യുഎസ് സന്നദ്ധത അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കിയത്. പ്രതിരോധ സഹകരണം അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ചയാകുകയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ആവര്‍ത്തിച്ച് നിര്‍മ്മലാ സീതാരാമന്‍ എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും തുറന്നടിച്ചു. കശ്മീലെത്തിയാലെ സൈന്യത്തിന്റെ നടപടികള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യുഎന്‍ ആദ്യമായാണ് കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.