1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വാചാലനായി നടന്‍ ടൊവിനോ തോമസ്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ കുറിപ്പിലൂടെയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ പറയുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു എന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ പറയുന്നു.

സിനിമാ തിരക്കുകളുടെ ഇടവേളകളില്‍ ബ്രേക്ക് എടുത്ത് കുടുംബത്തിനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ മടിക്കാത്ത താരങ്ങളിലൊരാണ് ടൊവിനോ തോമസ്. മകള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെയുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ തന്റെ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും ടൊവിനോ മടിക്കാറില്ല. മകള്‍ ഇസയ്ക്ക് ഒപ്പമുള്ള വാത്സല്യനിമിഷങ്ങളും കുസൃതികളും ഇതുപോലെ ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പലതവണ പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പോലെ തന്നെ കുഞ്ഞ് ഇസയ്ക്കും സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല