1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2019

സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി. ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഇന്‍സ്റ്റക്‌സ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഉപരോധം മൂലം നഷ്ടം നേരിടുന്ന യൂറോപ്യന്‍ കമ്പനികളുടെ സമ്മര്‍ദ ഫലമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് മൂന്ന് രാഷ്ട്രങ്ങളുടേയും തീരുമാനം. അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇറാന്‍ ഉപരോധം യൂറോപ്യന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറാനുമായി ആലോചിച്ച് അന്തിമ കരാറിലെത്താന്‍ മൂന്ന് രാഷ്ട്രങ്ങളുടെ യോഗത്തില്‍ ധാരണയായി.

എന്നാല്‍ ഇറാന്‍ ഉപരോധത്തെ ദുര്‍ബലമാക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നീക്കത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, തങ്ങളുടേത് വ്യാപാര കരാര്‍ എന്നതിനേക്കാള്‍ രാഷ്ട്രീയ നീക്കമാണ് എന്ന സൂചനയാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി നല്‍കുന്നത്. 2015ല്‍ ഒബാമ സര്‍ക്കാര്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാര്‍ ട്രംപ് അധികാരത്തിലേറിയതോടെ റദ്ദാക്കി ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.