1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2015

സ്വന്തം ലേഖകന്‍: ഇറാന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ട് പുരുഷന്മാരെന്ന് ആരോപണം, ലിംഗ നിര്‍ണയ പരിശോധ നടത്താനൊരുങ്ങി ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഭൂരിപക്ഷവും പുരുഷന്മാരാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ നടപടി.

ആരോപണത്തെ തുടര്‍ന്നു ടീമംഗങ്ങളെ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്കു വിധേയരാക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ലിംഗമാറ്റം പൂര്‍ണ്ണമാക്കാതെ കഴിഞ്ഞ വര്‍ഷം നാലു പുരുഷന്മാര്‍ ദേശീയ ടീമില്‍ കളിച്ചിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്കു വീണ്ടും ടീമില്‍ ഇടം നേടാനാകും.

കായിക രംഗത്തുള്ളവര്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്ന രാജ്യമാണ് ഇറാന്‍. കളികള്‍ക്ക് അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ ഇറാനിലെ യാഥാസ്ഥിതിക ഭരണകൂടം അനുവദിക്കാറില്ല. വനിതകള്‍ക്ക് കായിക രംഗത്തു അവസരം നല്‍കിയതു പോലും അടുത്ത കാലത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.