1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2016

സ്വന്തം ലേഖകന്‍: ഐസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിപ്പോരാളികള്‍ക്ക് ഇറാഖി സേനയുടെ ക്രൂര മര്‍ദ്ദനം, തെളിവുമായി ആംനസ്റ്റി. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടും ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിന്റെ പട്ടാള ക്യാമ്പിലെത്തുന്ന എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ചുറ്റികക്കടിച്ചും തലക്ക് തോക്കിന്റെ പിടിവച്ച് അടിച്ചുമാണ് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു.

ഐഎസ് ബന്ധം ആരോപിച്ചാണ് സൈന്യം ഇവരെ മര്‍ദ്ദിക്കുന്നത്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുട്ടികളെ മര്‍ദ്ദിക്കുന്നത് ഇറാഖി സേനയുടെ സഹായികളായ പീപ്പിള്‍സ് മൊബിലൈസേഷന്‍ യൂണിറ്റ്‌സ് ആണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദിക്കുന്നതിനൊപ്പം നിങ്ങളുടെ കൂടെ എത്ര പേരുണ്ടെന്നും എവുടെ നിന്നാണ് വരുന്നതെന്നും ചോദിക്കുന്നുണ്ട്.

കാലുകള്‍ കൂട്ടിക്കെട്ടി മുട്ട് ഉടച്ച ശേഷം എഴുനേല്‍ക്കാന്‍ പറയുന്നുണ്ട്. വേദനകൊണ്ട് പുളയുന്ന കുട്ടി അരുതെന്നും പറയുന്നതു കാണാം. ഇഹാബ് മുഹമ്മദ് എന്ന ബാലനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യവും പുറത്ത് വന്നു. ദൃശ്യത്തില്‍ കുട്ടി ഐഎസ് ആണോ എന്നും കുടുംബത്തില്‍ ആരെങ്കിലും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. മൊസൂള്‍ നഗരത്തില്‍ നിന്നും ഐഎസിനെ ഒഴിപ്പിക്കുന്നതിനായി പൊരിഞ്ഞ പോരാട്ടത്തിലാണ് ഇറാഖി സൈന്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.