1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2016

സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിഞ്ഞത് ഐഎസ്‌ഐയുടെ ചിറകിനു കീഴില്‍, വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. ലാദന്‍ വധം സംബന്ധിച്ച് പത്രപ്രവര്‍ത്തകനായ സിമോര്‍ ഹെര്‍ഷ് തയാറാക്കിയ ദ കില്ലിങ് ഓഫ് ഒസാമാ ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ് പാക് ചാര സംഘടനക്കെതിരെ ഗുരുതമായ ആരോപണങ്ങളുള്ളത്.

അബോട്ടാബാദിലെ താമസത്തിനിടെ ലാദനെ ചികിത്സിച്ചിരുന്നത് പാക് സൈനിക ഡോക്ടറായ മേജര്‍ ഡോ. ആമിര്‍ അസീസായിരുന്നു. ലാദനെ തിരിച്ചറിയുന്നതിനാവശ്യമായ ഡി.എന്‍.എ. സാമ്പിള്‍ നല്‍കി സഹായിച്ച ഇദ്ദേഹത്തിന് അമേരിക്ക പ്രതിഫലം നല്‍കിയെന്നും ഹെര്‍ഷ് പറയുന്നു. ഗോത്ര നേതാക്കള്‍ക്കു കൈക്കൂലി നല്‍കിയാണ് 2006 ല്‍ ഐ.എസ്.ഐ. ലാദന്റെ സംരക്ഷണാവകാശം നേടിയത്.

അക്കാലത്ത് തന്നെ ലാദന്റെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു. അബോട്ടാബാദിലെത്തിയ ലാദന് ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോ. ആമിറിനോട്, അദ്ദേഹത്തിന്റെ വസതിക്കു സമീപത്തേക്കു താമസം മാറാന്‍ അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായെന്നും ഹെര്‍ഷ് പറയുന്നു.
പാക് സൈന്യത്തില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തില്‍നിന്നാണ് വിവരങ്ങള്‍ തനിക്കു ലഭിച്ചതെന്നും ഹെര്‍ഷ് വെളിപ്പെടുത്തി.

ലാദനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്നു പാക് രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും യു.എസിനോട് ആര്‍വത്തിച്ചു പറഞ്ഞിരുന്ന കാലത്താണിതെല്ലാം നടന്നതെന്നും ഹെര്‍ഷ് പറയുന്നു. ഐ.എസ്.ഐയിലെ വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്നാണ് ലാദന്റെ ഒളിയിടം സംബന്ധിച്ച വിവരം യു.എസ്. ചോര്‍ത്തിയതെന്നും ലാദന്റെ തലയ്ക്കിട്ടിരുന്ന 25 ദശലക്ഷം ഡോളര്‍ പ്രതിഫലം ഇദ്ദേഹത്തിനു ലഭിച്ചുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.