1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2018

സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്. ദക്ഷിണ കൊറിയയില്‍ ഞായറാഴ്ച നടക്കുന്ന വിന്റര്‍ ഒളിന്പിക്‌സ് സമാപനത്തില്‍ പങ്കെടുക്കുന്ന ഉന്നതതല യുഎസ് പ്രതിനിധി സംഘത്തിനു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാങ്ക ട്രംപ് നേതൃത്വം നല്‍കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു.

ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജനറല്‍ കിം യോംഗ് ചോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഉത്തരകൊറിയയെ പ്രതിനിധീകരിച്ചു സമാപനച്ചടങ്ങിനെത്തുന്നത്. ദക്ഷിണകൊറിയയുടെ കപ്പല്‍ 2010ല്‍ ടോര്‍പ്പിഡോ പ്രയോഗിച്ചു മുക്കാന്‍ ഉത്തരവിട്ടത് ജനറല്‍ യോംഗ് ചോളാണെന്നു കരുതപ്പെടുന്നു. 46 നാവികര്‍ കൊല്ലപ്പെട്ടു. സിയൂള്‍ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളയാളാണു ജനറല്‍ യോംഗ് ചോള്‍.

സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്ന യുഎസ്, ഉത്തര കൊറിയന്‍ സംഘാംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ചയുണ്ടാവുമോ എന്നു വ്യക്തമല്ല. ഉദ്ഘാടനച്ചടങ്ങിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോജോംഗിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ അവസാന നിമിഷം ഉത്തര കൊറിയ കൂടിക്കാഴ്ചയില്‍നിന്നു പിന്മാറുകയായിരുന്നുവെന്നു യുഎസ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.