1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2019

സ്വന്തം ലേഖകൻ: ജപ്പാൻ നഗരങ്ങളിൽ നല്ലതുപോലെ ഒന്ന് പട്ടിണി കിടക്കാൻ പോലും 66 രൂപ തികയില്ല! എന്നാൽ ജപ്പാനിലെ ഫുക്കുവോക്കയിലുള്ള അസാഹി റിയോക്കന്‍ എന്ന ഹോട്ടലിലെ എട്ടാം നമ്പര്‍ മുറി ആകര്‍ഷകമായ തുകയ്ക്ക് വാടകയ്ക്ക് ലഭിക്കും. ഹോട്ടലിന്റെ ചില വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം.

ഈ പ്രത്യേക മുറിയില്‍ താമസിക്കാന്‍ ഒരു രാത്രിക്ക് വെറും 100 യെന്‍ (ഏകേദശം 66 രൂപ) മാത്രമാണ് വാടക. എന്നാല്‍ മുറിയില്‍ താമസിക്കും മുന്‍പ് ഹോട്ടലുകാര്‍ ഒരു വ്യവസ്ഥ വെക്കും. ഇടപാടുകാരന്‍ മുറിയില്‍ ഉള്ളിടത്തോളം സമയം മുറിയിലെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്യപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് ആ വ്യവസ്ഥ. ഇത് പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് നാമമാത്രമായ വാടകയ്ക്ക് മുറി ലഭിക്കും.

ജാപ്പനീസ് ശൈലിയിലുള്ള മുറിയില്‍ മടക്കിവെക്കാവുന്ന കിടക്ക, ടിവി, ചെറിയ മേശ തുടങ്ങിയ സൗകര്യങ്ങളൊക്കെയുണ്ടാവും. മുറിയെ പൂര്‍ണമായും പകര്‍ത്തുന്ന വിധത്തില്‍ ഒരു കാമറ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടാകും. ഈ കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ യുട്യൂബില്‍ ലൈവ് ആയി സ്ട്രീം ചെയ്തുകൊണ്ടിരിക്കും.

താമസക്കാരന് മുറിയിലെ വെളിച്ചം അണയ്ക്കാന്‍ അനുവാദമുണ്ടായിരിക്കും എന്നതാണ് ഒരു ആശ്വാസം. മുറിയിലെ ശുചിമുറി കാമറയുടെ പരിധിക്ക് പുറത്തായിരിക്കും എന്നത് മറ്റൊരാശ്വാസം. മാത്രമല്ല, ദൃശ്യങ്ങള്‍ മാത്രമാണ് ലൈവ് സ്ട്രീമിങ്ങില്‍ ഉണ്ടാവുക, ശബ്ദം ഉണ്ടാവില്ല. ഈ ദൃശ്യങ്ങള്‍ ‘വണ്‍ ഡോളര്‍ ഹോട്ടല്‍’ എന്ന എന്ന യുട്യൂബ് ചാനലില്‍ ആര്‍ക്കും ലൈവ് ആയി കാണാനാവും.

ഹോട്ടലിന്റെ കച്ചവട സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഹോട്ടലിന്റെ പുതിയ തലമുറക്കാരനായ ഉടമ ടെസുയ ഇനോവ് ആണ് ഈ ആശയം ആവിഷ്‌കരിച്ചത്. ഹോട്ടലില്‍ താമസക്കാരനായെത്തിയ ഒരു ബ്രിട്ടീഷ് യൂട്യൂബര്‍ തന്റെ മുറിയില്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തതോടെയാണ് ടെസുയയ്ക്ക് ഇത്തരമൊരു ആശയം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.