1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2019

സ്വന്തം ലേഖകന്‍: ശമ്പളക്കാര്യം തീരുമാനമായില്ല; ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് സമരം തുടരുമെന്ന് അറിയിച്ചത്.

എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഉറപ്പ് നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. ഇതാണ് സമരവുമായി മുന്നോട്ട് പോകാന്‍ ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരെ പ്രേരിപ്പിക്കുന്നത്.

അതേസമയം, ഇത്രയും കാലം കമ്പനിക്കായി പ്രവര്‍ത്തിച്ച ജീവനക്കാരോട് നന്ദിയുണ്ടെന്നും ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിമാന കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും ജെറ്റ് എയര്‍വേയ്‌സ് വക്താവ് അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.