1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ ഒറ്റ അടിയില്‍ ഉത്തരം പറഞ്ഞ ഭീകരന്‍! അസ്ഹറിനെ പണ്ട് ചോദ്യം ചെയ്തതിന്റെ ഓര്‍മ പങ്കിട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. 1994ല്‍ അസ്ഹറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സമയം മുതല്‍ 99ല്‍ വിട്ടയച്ച കാലം വരെ പലതവണ ചോദ്യം ചെയ്തിട്ടുള്ള സിക്കിം പോലീസ് മുന്‍ മേധാവി അവിനാശ് മോഹനനെയ് വാര്‍ത്താ ഏജന്‍സിയോടാണ് ഓര്‍മകള്‍ പങ്കുവെച്ചത്.

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന അസ്ഹറിനെ, കശ്മീരിലെ അനന്ത്‌നാഗില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനിക ഉദ്യോഗസ്ഥന്റെ ഒറ്റ അടിയില്‍ അയാള്‍ കാര്യങ്ങളെല്ലാം മണിമണി പോലെ പറഞ്ഞതായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അവിനാശ് പറഞ്ഞു. പാകിസ്താനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനവും റിക്രൂട്ട്‌മെന്റ് രീതികളും വിവരിച്ചു.

അഫ്ഗാന്‍ ഭീകരരെ കശ്മീരിലേക്ക് എത്തിച്ചതിനെക്കുറിച്ചും താന്‍ ജനറല്‍ സെക്രട്ടറിയായ ഹര്‍കത് ഉല്‍ അന്‍സാര്‍ എന്ന ഭീകരസംഘടന രൂപവത്കരിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. ജമ്മു കശ്മീരിലെ കോട്ട് ബല്‍വാല്‍ ജയിലിലായിരുന്നു ചോദ്യംചെയ്യല്‍. മര്‍ദനമുറകളൊന്നും വേണ്ടിവന്നില്ല. അംഗചലനങ്ങളോടെ ഉത്തരങ്ങള്‍ നല്‍കിയിരുന്ന അസ്ഹര്‍, ഓരോ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞിരുന്നു.

അതേസമയം, നിങ്ങള്‍ എന്നെ വിലകുറച്ചു കാണരുതെന്നും ഞാന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് ഐ.എസ്.ഐ. ഉറപ്പുവരുത്തുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പിന്നീട് 1997ല്‍ അതേ ജയിലില്‍വെച്ച് അസ്ഹറിനെ കണ്ടു. സ്ഥലംമാറി പോകുകയാണെന്ന് അറിയിച്ചപ്പോള്‍ തനിക്ക് ഭാവുകങ്ങള്‍ നേര്‍ന്നതായും അവിനാശ് ഓര്‍ക്കുന്നു.

1999ല്‍ ഭീകരര്‍ റാഞ്ചിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരെ മോചിപ്പിക്കുന്നതിന് പകരം അന്നത്തെ ബിജെപി സര്‍ക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. പിന്നീട് പാകിസ്താനില്‍ കേന്ദ്രീകരിച്ച ഇയാള്‍ ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.