1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: ‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

പൂമരത്തിലെ ആദ്യ പാട്ട് ‘ഞാനും ഞാനുമെന്റാളും’ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആറ് മാസത്തിനു ശേഷമാണ് രണ്ടാം ഗാനം പുറത്തിറങ്ങുന്നത്.പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് പുതുമുഖ എഴുത്തുകാരന്‍ അജീഷ് ദാസനാണ്. വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യത ഈ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

പൂമരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പൂമരപ്പാട്ട് പുറത്തിറങ്ങുന്നത്. നവാഗതനായ ഫൈസല്‍ റാസിയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരുന്നത് ഒരു നാടന്‍ പാട്ടിന്റെ അനുഭവം പകരുന്ന ഗാനം വളരെ പെട്ടെന്ന് തന്നെ ആസ്വാദകഹൃദയം നെഞ്ചിലേറ്റിയിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രം മഹാരാജാസ് കോളെജിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ക്യാപസ് ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് പൂമരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.