1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

സ്വന്തം ലേഖകന്‍: സ്ത്രീയെ ഒരു ഉല്‍പ്പന്നമായാണ് മഹാഭാരതം അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍, മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചു എന്ന് ആരോപണം. സിനിമയിലും ജീവിതത്തിലും നിലപാടുകളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള കമല്‍ ഇത്തവണ പുലിവാലു പിടിച്ചത് മഹാഭാരത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായം കാരണമാണ്.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തുന്നതും, ഒരു ഉത്പന്നം കണക്കെ സ്ത്രീയെ ആവിഷ്‌കരിച്ചതുമായ മഹാഭാരതത്തെയാണ് രാജ്യം ആദരവോടെ കാണുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചതായും ഖുറാനെക്കുറിച്ചോ ബൈബിളിനെ കുറിച്ചോ ഇങ്ങനെ പറയാന്‍ കമല്‍ ധൈര്യപ്പെടുമോയെന്നും ഹിന്ദു മക്കള്‍ കക്ഷി ആരോപിക്കുന്നു.

ഹിന്ദുത്വ സംഘടനകള്‍ കമലിനെതിരെ പോലീസില്‍ പരാതി നല്‍കുകയും പ്രതിഷേധമായി പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു. താരത്തിന്റെ കോലം കത്തിക്കാനുളള ശ്രമം പോലീസ് ഇടപെട്ട് നിര്‍ത്തലാക്കുകയായിരുന്നു. കമല്‍ഹാസന്‍ നിരുപാധികം ക്ഷമാപണം നടത്തണമെന്ന് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍ ഹാസ്സന്‍ തന്നെ സംവിധാനം നിര്‍വഹിച്ച് നായകനായ വിശ്വരൂപം നേരത്തെ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണത്തില്‍ കുടുങ്ങിയിരുന്നു,

തുടര്‍ന്ന് മുസ്ലിം സംഘടനകള്‍ താരത്തിനെതിരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഹിന്ദു സംഘടനകളാണ് കമലിനെതിരെ തെരുവിലില്‍ ഇറങ്ങിയിരിക്കുന്നത്. വിശ്വരൂപം ഇത്രമാത്രം വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന ആളാണെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഈ താരം തുറന്ന് പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന സബാഷ് നായിഡു എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് കമല്‍ ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.