1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2018

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. റണ്‍വേയില്‍ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്.

രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45ഓടെ വിമാനത്താവളത്തിലെ റണ്‍വേയിലിറങ്ങും. പലതവണ ലാന്‍ഡിങ് നടത്തിയാണ് പരീക്ഷണപ്പറക്കല്‍ നടത്തുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.

വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ടോള്‍ സ്‌റ്റേഷനും അനുബന്ധ സംവിധാനങ്ങളുമാണ് ഡി.ജി.സി.എ. സംഘം രണ്ടാം ദിവസം പരിശോധിച്ചത്. ഡി.ജി.സി.എ. അസി. ഡയറക്ടര്‍ വി.സന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഡല്‍ഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് പരിഗണിച്ച് ഈമാസം തന്നെ കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ നവംബര്‍ ആദ്യം മുതല്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.