1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2018

സ്വന്തം ലേഖകന്‍: കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിക്ക് തൂക്കുകയര്‍. 24 കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25 ഓളം മുറിവുകളാണ് ഫരീദിന്റെ ദേഹത്ത് ഉണ്ടായിരുന്നത്.

കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും കാമുകിമാര്‍ക്കുമുള്ള മുന്നറിയിപ്പാണ് വധശിക്ഷയെന്ന് വിധി പ്രഖ്യാപിച്ച ഹൈകോടതി ജഡ്ജി ജെസി ലസിറ്റ് പറഞ്ഞു. മോഹഭംഗമുണ്ടാകുമ്പോഴും അതിക്രമം പ്രവര്‍ത്തിക്കാന്‍ പാടില്ല. വധശിക്ഷയല്ലാത്ത എന്തു ശിക്ഷ വിധിച്ചാലും പ്രതി വീരയായി വിലയിരുത്തപ്പെടുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെനിയയുടെ പുരോഗമന ചരിത്രത്തിന് വിധി തിരിച്ചടിയാകുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഇറുങ്കു ഹോട്ടന്‍ പറഞ്ഞു. വിധിയില്‍ ഫരീദിന്റെ കുടുംബം സന്തുഷ്ടി പ്രകടിപ്പിച്ചു. യുവാവിന്റെ ബന്ധുക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. വിധിയ്‌ക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ജോയ്‌നര്‍ ഒകോന്‍ജൊ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.