1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2020

സ്വന്തം ലേഖകൻ: എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയ രാഷ്ട്രീയ-കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേരുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച മോദി അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്നു.

അടിയന്തരാവസ്ഥാകലത്ത് പിണറായി നേരിടേണ്ടി വന്ന ക്രൂരതയെ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു കമല്‍ ഹാസന്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. “രക്തംകലര്‍ന്ന ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ചുകൊണ്ട് അന്നദ്ദേഹമൊരു കൊടുങ്കാറ്റായി. ഇന്ന് രാജ്യത്തിന് മുന്നില്‍ അദ്ദേഹം കേരളത്തിന്റെ യശസ്സുയര്‍ത്തി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കികൊണ്ട് മുഖ്യമന്ത്രി ഞങ്ങളെ സഹോദരങ്ങളെന്നു വിളിച്ചു. അതിര്‍ത്തി ഞങ്ങള്‍ക്കായി തുറന്നിട്ടു. ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍,” കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

75ാം പിറന്നാളാഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് മന്ത്രി ഇപി ജയരാജനും നടന്‍ മോഹന്‍ലാലുമടക്കം നിരവധി പേര്‍ ആശംസകളുമായി എത്തി. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനിടക്ക് ആഘോഷങ്ങൾ ഒന്നുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പിറന്നാള്‍. നാടൊന്നാകെ ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പിറന്നാളിലൊന്നും കാര്യമില്ലെന്ന് നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.