1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: തെക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡില്‍ ‘ആട് രാജാവിന്റെ’ ഭരണം തകര്‍ക്കുന്നു, സന്തുഷ്ടരായി പ്രജകള്‍. അയര്‍ലന്‍ഡിലെ ചെറുപട്ടണമായ കില്ലോര്‍ഗ്ലിനിലാണ് പ്രശസ്തമായ പക്ക് ഫെയര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആടിനെ രാജാവായി വാഴിച്ചത്. ഉത്സവം നടക്കുന്ന ഒരാഴ്ചത്തേക്കാണ് ആട് രാജാവ് നാടു ഭരിക്കുക.

രാജ്യത്തെ പര്‍വത മേഖലയില്‍ നിന്നാണ് ആടിനെ കണ്ടെത്തിയത്. പക്ക് ഫെയര്‍ രാജാവായി വാഴിച്ച ആടിന്റെ നഗരംചുറ്റി പ്രദക്ഷിണവും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു. പക്ക് ഫെയര്‍ സമാപിക്കും വരെ ആടിന് രാജകീയ പരിചരണമാണ് ലഭിക്കുക. ‘പക്ക് രാജ്ഞി’ ആ!യി തെരഞ്ഞെടുക്കപ്പെട്ടത് പ്രദേശത്തെ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

17 ആം നൂറ്റാണ്ടില്‍ ആരംഭിച്ചതെന്ന് കരുതുന്ന പാക്ക് ഫെയര്‍ ഫെസ്റ്റിവല്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികളാണ് എല്ലാ വര്‍ഷവും എത്താറുള്ളത്. സംഗീതവും തെരുവ് പ്രകടനങ്ങളും കുതിര മേളയുമെല്ലാമായി ശരിക്കും ഒരു ഉത്സവം തന്നെയാണ് പക്ക് ഫെസ്റ്റിവലെന്ന് സന്ദര്‍ശകര്‍ പറയുന്നു. ഓഗസ്റ്റ് 12 നാണ് ഫെസ്റ്റിവല്‍ സമാപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.