1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച. രണ്ടാഴ്ച സൗദി അറേബ്യയില്‍ തങ്ങിയതിനെ തുടര്‍ന്നാണ് ഹരീരി കഴിഞ്ഞ ദിവസം പാരീസിലെത്തിയത്. ലബനനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഹരീരിയെ മാക്രോണ്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ടശേഷമാണ് ഹരീരി റിയാദ് വിട്ടത്.

തന്നെ സൗദി തടവിലിട്ടിരിക്കുകയാണെന്ന ആരോപണം പാരിസിലേക്കു തിരിക്കും മുന്പ് ഹരീരി ട്വിറ്ററിലൂടെ നിഷേധിച്ചിരുന്നു. ഈ മാസം നാലിന് സൗദി തലസ്ഥാനത്ത് രാജി പ്രഖ്യാപിച്ച ഹരീരി തിരിച്ച് സ്വരാജ്യത്തേക്ക് മടങ്ങിയില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ലബനീസ് പ്രസിഡന്റ് മൈക്കല്‍ ഔണും ഹിസ്ബുള്ളയും ആരോപിച്ചിരുന്നു.

അറബ് മേഖലയിലെ മേല്‍ക്കൈയ്ക്കായി ഷിയാ ഇറാനും സുന്നി സൗദിയും തമ്മില്‍ നടക്കുന്ന ബലപരീക്ഷണത്തിന്റെ ഫലമാണ് ഹരീരിയുടെ രാജി. സുന്നി മുസ്‌ലിമായ ഹരീരിക്ക് സൗദിയുമായാണ് അടുപ്പമെന്നത് അദ്ദേഹത്തെ ഇറാന്റെ കണ്ണിലെ കരടാക്കുന്നു. ഹരീരിയുടെ രാജി ലബനീസ് പ്രസിഡന്റ് മൈക്കല്‍ ഔണ്‍ സ്വീകരിച്ചിട്ടില്ല. രാജിയെത്തുടര്‍ന്ന് ലബനില്‍ രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ ഫ്രാന്‍സ് നടത്തുന്ന നീക്കങ്ങളുടെ ഫലമായാണ് ഹരീരിയുടെ പാരീസ് സന്ദര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.