1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

തോമസ് ആന്റണി

സെപ്തംബര്‍ 19ാം തിയതി ശനിയാഴ്ച്ച അപട്ടന്‍ പാര്‍ക്കില്‍ ഗദ്‌സെമനി (ലണ്ടന്‍) കണ്‍വെന്‍ഷന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ ജോസഫ് ഏടാട്ടും സീറോ മലബാര്‍ എബ്രഡ്്വുഡ് ചാപഌന്‍ ഫാ ജോസ് അന്ത്യാംകുളവും ശുശ്രൂഷകള്‍ നയിക്കും.

രാവിലെ എട്ടു മണി മുതല്‍ ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, അനുഭവസാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷ എന്നിവ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല് മണിക്ക് അവസാനിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത് കൊണ്ട് കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ഭക്ഷണം കരുതേണ്ടതാണ്. സൗജന്യ പാര്‍ക്കിംഗ് സൗകര്യം വെസ്റ്റ്ഹാം ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ലഭ്യമാണ്. കഴിയുന്നതും പൊതുയാത്രാ സൗകര്യം പ്രയോജനപ്പെടുത്താന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ജോസ് അന്ത്യാംകുളം 074742801507തോമസ് 0790867625
മാര്‍ട്ടിന്‍ 07854634115
ബെന്നി 07575208029 (പാര്‍ക്കിംഗ്)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.