1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം; അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്. അമേരിക്കയിലെ കെന്റക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് അറിയപ്പെടും. ബോക്‌സര്‍ മുഹമ്മദ് അലിയോടുള്ള ആദര സൂചകമായാണ് പേര് മാറ്റം.

യുഎസിലെ കെന്റക്കി സംസ്ഥാനത്തെ ലൂയിവി!ല്‍ അലിയുടെ ജന്മദേശമാണ്. പേരു മാറിയാലും, വിമാനത്താവളത്തിന്റെ തിരിച്ചറിയല്‍ കോഡ്, ‘സ്റ്റാന്‍ഡിഫോര്‍ഡ് ഫീല്‍ഡ്’ എന്ന പഴയ പേരുമായി ബന്ധപ്പെട്ട ‘എസ്ഡിഎഫ്’ എന്നു തന്നെയായിരിക്കും.

ബി.ബി.സി നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുത്ത മുഹമ്മദ് അലി റിങ്ങിന് പുറത്ത് മനുഷ്യാവകാശ രംഗങ്ങളിലും പ്രശസ്തനാണ്. പുതിയ പേര് മാറ്റ വാര്‍ത്ത മുഹമ്മദ് അലി സെന്റര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അവസാന വര്‍ഷങ്ങളില്‍ പാര്‍ക്കിന്‍സന്‍ രോഗത്തിന്റെ പിടിയിലായിരുന്ന അലി 2016 ജൂണ്‍ 3ന് 74 മത്തെ വയസിലാണ് അന്തരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.